Thrissur Election: വ്യാജവോട്ടുകൾ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ്, അവർക്ക് വോട്ടവകാശം ഉണ്ടെന്ന് പറഞ്ഞ് അനുവദിച്ചത് കളക്ടർ, ആരോപണവുമായി കെ മുരളീധരൻ

അഭിറാം മനോഹർ

ചൊവ്വ, 12 ഓഗസ്റ്റ് 2025 (13:19 IST)
K Muraleedharan
തൃശൂര്‍ ലോകസഭ തിരെഞ്ഞെടുപ്പിലെ വ്യാജവോട്ട് ആരോപണങ്ങള്‍ക്ക് പിന്നാലെ മുന്‍ തൃശൂര്‍ കളക്ടര്‍ കൃഷ്ണതേജിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും മൗനം പാലിച്ചെന്ന് മുരളീധരന്‍ പറയുന്നു. വ്യാജവോട്ട് ചെയ്യാനെത്തിയവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് കളക്ടര്‍ അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
ധാര്‍മികതയുണ്ടെങ്കില്‍ സുരേഷ് ഗോപി എം പി സ്ഥാനം രാജിവെയ്ക്കുകയാണ് വേണ്ടത്. സുരേഷ് ഗോപി ഇപ്പോള്‍ പാര്‍ലമെന്റിലും ഇല്ല, തൃശൂരിലും ഇല്ല, ഫെയ്‌സ്ബുക്കില്‍ മാത്രമാണുള്ളതെന്നും കെ മുരളീധരന്‍ പരിഹസിച്ചു.തൃശൂരിലെ വ്യാജവോട്ടില്‍ കോണ്‍ഗ്രസ് തിരെഞ്ഞെടുപ്പ് സമയത്ത് തന്നെ പരാതി നല്‍കി. ഇലകഷന്‍ കഴിഞ്ഞതിന് പിന്നാലെ കളക്ടറെ ആന്ധ്രാ ഉപമുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറിയാക്കി. ഇത് ബിജെപിയും കളക്ടറും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ്. ആലത്തൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ വ്യാപകമായാണ് വോട്ടുകള്‍ ചോര്‍ന്നത്. ഡീലിന്റെ ഭാഗമായി ചാലക്കുടിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് വന്‍ തോതില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നും മുരളീധരന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍