തൃശൂര്‍ പൂങ്കുന്നം ക്യാപിറ്റല്‍ വില്ലേജ് അപാര്‍ട്‌മെന്റിലെ നാല് സി ഫ്‌ളാറ്റില്‍ വോട്ട് ക്രമക്കേട് നടന്നതായി താമസക്കാരി കൂടിയായ പ്രസന്ന അശോകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫ്‌ളാറ്റില്‍ പ്രസന്നയ്ക്ക് മാത്രമാണ് വോട്ട് ഉള്ളത്. എന്നാല്‍ ബൂത്ത് നമ്പര്‍ 30 ന്റെ വോട്ടര്‍പട്ടികയില്‍ ഇതേ വിലാസത്തില്‍ പത്ത് വോട്ടുകള്‍ കാണിക്കുന്നു. അതായത് ഒന്‍പത് വോട്ടുകള്‍ കൂടുതല്‍. വോട്ടര്‍ പട്ടികയില്‍ ഉള്ള ഈ ഒന്‍പത് പേരെയും പ്രസന്നയ്ക്ക് അറിയില്ല.
സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തി. ഇയാള്‍ക്ക് കൊല്ലത്തും തൃശൂരുമാണ് വോട്ടുള്ളത്. സുരേഷ് ഗോപിയുടെ അനുയായിയായ കോട്ടയം സ്വദേശി ബിനുവിനും ഇയാളുടെ ഭാര്യയ്ക്കും തൃശൂരില്‍ വോട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിനുവിനും ഭാര്യയ്ക്കും വോട്ടുള്ളത് പാലാ നഗരസഭയില്‍ ആണ്.