ഹോബോസെക്ഷ്വാലിറ്റി' എന്ന വാക്ക് രണ്ട് വാക്കുകളില്‍ നിന്നാണ് രൂപപ്പെട്ടിട്ടുള്ളത് 'ഹോബോ', സെക്ഷ്വാലിറ്റി'. ഇവിടെ, 'ഹോബോ' എന്നത് താല്‍ക്കാലികമായോ സാമ്പത്തികമായോ ദുര്‍ബലമായ ഒരു സാഹചര്യത്തില്‍ കഴിയുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. അതേസമയം 'ലൈംഗികത' എന്നത് പ്രണയപരമോ ശാരീരികമോ ആയ ബന്ധത്തെ സൂചിപ്പിക്കുന്നു. ലളിതമായി പറഞ്ഞാല്‍ പ്രണയത്തിനോ വൈകാരിക അടുപ്പത്തിനോ വേണ്ടിയല്ല സാമ്പത്തികമോ ജീവിതപരമോ ആയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മാത്രം ഒരാളുമായി പ്രണയപരമോ ശാരീരികമോ ആയ ബന്ധം പുലര്‍ത്തുന്നതിനെയാണ് ഹോബോസെക്ഷ്വാലിറ്റി എന്ന് പറയുന്നത്.
നഗരജീവിതത്തിലെ ചെലവേറിയ ജീവിതശൈലി, വര്‍ദ്ധിച്ചുവരുന്ന വാടക, ഭക്ഷണം, ഗതാഗത ചെലവുകള്‍ എന്നിവ യുവാക്കളെ പുതിയ ഓപ്ഷനുകള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു. ഹോസ്റ്റലുകളിലോ പിജികളിലോ ചെറിയ അപ്പാര്‍ട്ടുമെന്റുകളിലോ താമസിക്കുന്ന യുവാക്കള്‍ പലപ്പോഴും അവരുടെ ചെലവുകള്‍ കുറയ്ക്കുന്നതിനായി അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. മാത്രമല്ല, സോഷ്യല്‍ മീഡിയയും ഡേറ്റിംഗ് ആപ്പുകളും ഈ പ്രവണതയെ സഹായിച്ചിട്ടുണ്ട്.