Kalyani Priyadarshan: 'സീന്‍ തൂക്കി കല്യാണി'; സൂപ്പര്‍താരങ്ങള്‍ ഉണ്ടായിട്ടും 'ലോകഃ'യിലെ എക്‌സ് ഫാക്ടര്‍

രേണുക വേണു

വെള്ളി, 29 ഓഗസ്റ്റ് 2025 (11:50 IST)
Kalyani Priyadarshan

Kalyani Priyadarshan: 'ലോകഃ'യില്‍ ഞെട്ടിച്ച് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ഹീറോയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്ന ചന്ദ്ര. ഈ സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവ് ഫാക്ടറും കല്യാണിയാണ്. സിനിമയിലുടനീളം കല്യാണിയുടെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് ഒരു എക്സ് ഫാക്ടറായി നില്‍ക്കുന്നുണ്ട്. 
 
നാല് ചാപ്റ്ററുകളുള്ള യൂണിവേഴ്‌സാണ് ലോകഃ. അതിലെ ആദ്യ ചാപ്റ്ററില്‍ കല്യാണിക്ക് മുഴുനീള വേഷമുണ്ട്. അടുത്ത ചാപ്റ്ററുകളിലും കല്യാണിയുടെ ചന്ദ്ര എന്ന കഥാപാത്രം ഉണ്ടാകുമെന്നാണ് വിവരം. ഫൈറ്റ് സീനുകളിലെല്ലാം അസാധ്യ മെയ് വഴക്കത്തോടെ തിളങ്ങാന്‍ കല്യാണിക്കു സാധിച്ചെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 
 
ആദ്യദിനം മൂന്ന് കോടിക്ക് അടുത്താണ് ലോക കളക്ട് ചെയ്തത്. 130 ല്‍ അധികം ലേറ്റ് നൈറ്റ് ഷോസ് ലോകയുടേതായി നടന്നിട്ടുണ്ട്. രണ്ടാം ദിനത്തിലേക്ക് എത്തുമ്പോള്‍ മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വ'ത്തെയും മറികടന്നാണ് ലോക മുന്നേറുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍