Mammootty in Lokah: ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' തിയറ്ററുകളില്‍ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ആദ്യ ഷോയ്ക്കു ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. നാല് ചാപ്റ്ററുകളുള്ള 'ലോകഃ' യൂണിവേഴ്‌സിലെ ആദ്യ ചാപ്റ്ററാണ് 'ചന്ദ്ര'. അതായത് ഇനി മൂന്ന് ചാപ്റ്ററുകള്‍ കൂടി മലയാളി കാണാനിരിക്കുന്നു !
(Spoiler Ahead)
'ചന്ദ്ര'യില്‍ 'ലോകഃ' എന്ന യൂണിവേഴ്‌സ് ബില്‍ഡ് ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത ചാപ്റ്ററിലേക്ക് വേണ്ട താരങ്ങളെ കാമിയോ വേഷത്തില്‍ ചന്ദ്രയില്‍ എത്തിച്ചിട്ടുണ്ട്. തിയറ്ററുകളില്‍ വലിയ കൈയടി നേടിയതും ഈ കാമിയോ റോളുകളാണ്. അതിനിടയിലാണ് ചന്ദ്ര യൂണിവേഴ്‌സിലേക്ക് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തുമോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നത്.
ചന്ദ്രയില്‍ ശബ്ദംകൊണ്ട് മമ്മൂട്ടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചന്ദ്രയിലെ 'മൂത്തോന്‍' ആണ് മമ്മൂട്ടി. ചന്ദ്രയെന്ന ഫാന്റസി വേള്‍ഡിലെ സൂപ്പര്‍ഹീറോസിന്റെയെല്ലാം തലവന്‍. അതുകൊണ്ട് തന്നെ ഉറപ്പായും അടുത്ത ഏതെങ്കിലും ചാപ്റ്ററില്‍ മമ്മൂട്ടി ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മൂത്തോന്‍ എന്ന കഥാപാത്രം റിവീല്‍ ചെയ്തിട്ടില്ലെങ്കിലും അത് മമ്മൂട്ടിയാണെന്ന് പ്രേക്ഷകര്‍ക്കെല്ലാം മനസിലായിട്ടുണ്ട്.