മമ്മൂക്ക തിരിച്ചുവരുന്നെന്ന് കേട്ടപ്പോള്‍ ദിലീപേട്ടന്റെ അടുത്തായിരുന്നു, പല പുതിയ സിനിമകളും അണിയറയിലുണ്ട്: അജയ് വാസുദേവ്

അഭിറാം മനോഹർ

ബുധന്‍, 27 ഓഗസ്റ്റ് 2025 (20:11 IST)
മലയാള സിനിമാ ആരാധകരെ ഒരുപാട് ആശങ്കയിലാക്കിയതായിരുന്നു ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ നിന്നും ഇടവേളയെടുത്തതായുള്ള വാര്‍ത്ത. അസുഖവിവരങ്ങള്‍ പരസ്യമാക്കിയിരുന്നില്ലെങ്കില്‍ പോലും കഴിഞ്ഞ ആഴ്ചയാണ് മമ്മൂട്ടി പൂര്‍ണ്ണരോഗമുക്തി നേടിയെന്നും വീണ്ടും സിനിമകളില്‍ സജീവമാകുമെന്നുമുള്ള വിവരം ലഭിച്ചത്. മമ്മൂട്ടി സിനിമയില്‍ തിരിച്ചെത്തുന്ന വാര്‍ത്ത ആരാധകരെ പോലെ മമ്മൂട്ടിയുടെ സഹപ്രവര്‍ത്തകരും ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ഇതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് അജയ് വാസുദേവ് മനസ്സ് തുറന്നത്.
 
മമ്മൂക്കയെ പോലെ  ഒരാള്‍ക്ക് ഒരു അസുഖം വരിക എന്നത് പെട്ടെന്ന് ആക്‌സപ്റ്റ് ചെയ്യാന്‍ പറ്റുന്നതല്ലായിരുന്നു. അങ്ങനെയാണല്ലോ പുള്ളിയുടെ ജീവിതരീതിയും വ്യായാമവും എല്ലാം. അതിനാല്‍ തന്നെ വാര്‍ത്ത കേട്ടപ്പോള്‍ നമ്മള്‍ എല്ലാവരും തകര്‍ന്നു പോയി. എന്നാല്‍ പുള്ളിയുടെ അസുഖം അറിഞ്ഞിട്ടുള്ള ആളുകളുടെയെല്ലാം പ്രാര്‍ഥന മമ്മൂട്ടിയ്‌ക്കൊപ്പമുണ്ടായിരുന്നു. അതിന്റെ ഒക്കെ ഫലമായിട്ടാണ് പുള്ളി തിരിച്ചുവന്നത്. ഇങ്ങനെ ഒരു അസുഖമായിട്ട് 7-8 മാസം പോയി. ഇപ്പോള്‍ ദൈവഭാഗ്യം കൊണ്ട് തിരിച്ചുവരുന്നു. ഭയങ്കര അപകടകരമായ അസുഖം. വന്ന് കഴിഞ്ഞാല്‍ തിരിച്ചുവരില്ല എന്ന് വിശ്വസിക്കുന്ന ആള്‍ക്കാര്‍ക്കുള്ള മെസേജ് കൂടിയാണ് മമ്മൂക്കയുടെ തിരിച്ചുവരവ്. മമ്മൂക്കയ്ക്ക് വെല്‍ക്കം ബാക്ക് എന്ന് പറഞ്ഞ് മെസേക് ഒക്കെ ഇട്ട് സന്തോഷമായി.
 
ഈ വാര്‍ത്ത അറിയുമ്പോള്‍ ദിലീപേട്ടന്റെ അടുത്തായിരുന്നു. അപ്പോള്‍ തന്നെ ജോര്‍ജേട്ടനെ ഒക്കെ വിളിച്ചിരുന്നു. അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ കുറച്ചുകൂടി ഡീറ്റെയ്ല്‍ഡ് ആയി അറിയുന്നത്.പൂര്‍ണ്ണമായി മാറി എന്നെല്ലാം അറിഞ്ഞുകഴിയുമ്പോഴേക്കും വാര്‍ത്ത സോഷ്യല്‍ മീഡിയയിലെല്ലാം വന്ന് കഴിഞ്ഞിരുന്നു. 3 സിനിമകള്‍ മമ്മൂക്കയ്‌ക്കൊപ്പം ചെയ്തു. ഇനിയും സിനിമ ചെയ്യണം. ഒരു പ്രൊജക്റ്റിന്റെ പരിപാടികളൊക്കെ ഇങ്ങനെ വന്ന് നില്‍ക്കുന്നുണ്ട്. ഇപ്പ നമ്മുടെ വലിയ ആഗ്രഹമാണ് വീണ്ടും മമ്മൂക്കയ്‌ക്കൊപ്പം സിനിമ ചെയ്യുക എന്നത്. എന്റെ കൂടെ വര്‍ക്ക് ചെയ്ത ഒരു അസോസിയേറ്റ് ഡയറക്ടറും മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാനുള്ള പ്ലാനിലാണ്. അജയ് വാസുദേവ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍