Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

WEBDUNIA EMPLOYEE

ചൊവ്വ, 26 ഓഗസ്റ്റ് 2025 (20:07 IST)
വിഘ്‌നേശ്വരനായ ഗണപതിക്ക് മുന്നില്‍ ഭക്തര്‍ ഏത്തമിടാറുണ്ട്. ഗണപതിക്ക് മുന്നില്‍ മാത്രമാണ് ഈ ആരാധനയുള്ളത്. മറ്റു ദേവിദേവന്മാരുടെ മുന്നില്‍ ഭക്തര്‍ ഏത്തമിടാറില്ല. ഇതിനു പിന്നില്‍ ഒരു കാരണമുണ്ട്.
 
ഭഗവാന്‍ വിഷ്ണുവിന്റെ ക്ഷണം സ്വീകരിച്ച് ഒരുനാള്‍ ശിവകുടുംബം  വൈകുണ്ഠത്തി എന്ന് കുസൃതിയായിരുന്ന ഗണപതി വൈകണ്ഠമാകെ ചുറ്റി നടന്നു. എന്തു കണ്ടാലും വായിലിടുന്ന ഗണപതി മഹാവിഷ്ണുവിന്റെ സുദരശന ചക്രവും വായിലിട്ടു. ഇത് മാനസിലാക്കിയ വിഷ്ണു ഭവാന്‍ ഭയപ്പെടൂത്തിയാല്‍ ചക്രം വിഴുങ്ങി അപകടം ഉണ്ടായാലോ എന്ന് കരുതി ഗണപതിക്കു മുന്നില്‍ ഏത്തമിട്ടു. ഇതു കണ്ട ഗണപതി പൊട്ടിച്ചിരിച്ചതോടെ സുദര്‍ശന ചക്രം താഴെ വീണു. 
 
ഗണപതിയെ സന്തോഷിപ്പിക്കുന്ന കാര്യമാണ് ഏത്തമിടല്‍ എന്നതിനാലാണ് ഗണപതി ക്ഷേത്രങ്ങളില്‍ വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായത്. എത്തമിടുന്നതിന് ഒരു പ്രത്യേഗ രീതിയുണ്ട്. ഇടതുകാല്‍ നിലത്തുറപ്പിച്ച് വലതുകാലിന്റെ പെരുവിരല്‍ ഇടതു കാലിന് മുന്നിലൂടെ കൊണ്ടു വന്ന് നിലത്തൂന്നി. വലതുകൈ കൊണ്ട്  ഇടത് ചൈവിയിലും ഇടത് കൈവലതു ചെവിയിലും പിടിച്ച് നടുവളഞ്ഞ് നിവര്‍ന്ന് വേണം ഏത്തമിടാന്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍