Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

അഭിറാം മനോഹർ

ഞായര്‍, 20 ജൂലൈ 2025 (13:08 IST)
Ekadashi
കര്‍ക്കടക മാസം രോഗങ്ങള്‍ ഏറെ വരാന്‍ സാധ്യതയുള്ള മാസമാണ്. ആരോഗ്യപരമായി ഈ കാലയളവില്‍ വലിയ ശ്രദ്ധയാണ് നമ്മള്‍ നല്‍കാറുള്ളത്. ഒപ്പം ആത്മീയമായും ഒരുപാട് പ്രധാനമുള്ള കാലമാണ് കര്‍ക്കടകമാസം. രാമായണ മാസമെന്ന നിലയില്‍ ഈ സമയത്ത് രാമായണ പാരായണവും നടത്തി വരുന്നു. രാമായണ മാസത്തിലെ ഏകാദശി വ്രതം ആത്മീയമായി ഒട്ടെറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഏകാദശി എന്നാല്‍ വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം എന്നാണ് അര്‍ഥമാക്കുന്നത്. 
 
ഹിന്ദുമതത്തില്‍ ഏകാദശി ഉപവാസം ഏറ്റവും പവിത്രമായ വ്രതങ്ങളിലൊന്നാണ്.വിഷ്ണുവിന് സമര്‍പ്പിച്ചുകൊണ്ട് നടത്തുന്ന വ്രതം പാപങ്ങള്‍ക്ക് വിമുക്തിയും ആത്മവിശുദ്ധി നേടാനും സഹായിക്കുന്നു. ശുദ്ധമായ മനസോടെ വേണം വിഷ്ണു സ്മരണയില്‍ ഈ ദിനം ആചരിക്കാന്‍. രാമായണ പാരായണം നടത്തുന്ന കര്‍ക്കടകമാസത്തിലെ ഉപവാസം ഇരട്ടിഗുണം നല്‍കുന്നതായാണ് വിശ്വാസം. ശ്രീരാമന്റെ ജീവിതത്തിലെ ആത്മസംയമനം, ധാര്‍മികത, സത്യനിഷ്ട എന്നിവ ഓര്‍മിപ്പിക്കുന്ന രാമായണമാസത്തില്‍ ശുദ്ധമനസുമായി ഏകാദശി വ്രതം ആചരിക്കുന്നത് ഹൃദയത്തെ ശുദ്ധമാക്കും.

ശരീരത്തിലെ വിഷാംശങ്ങള്‍ നീങ്ങാനും ശാരീരികമായി ഉപവാസം നമ്മളെ സഹായിക്കുന്നു.രാമായണ മാസത്തിലെ ഏകാദശി ദിവസങ്ങള്‍ ഒരിക്കല്‍ മനസ്സിലാക്കി ആചരിച്ചാല്‍, അത് ദൈവത്തിനോടുള്ള സമര്‍പ്പണബോധം വര്‍ധിപ്പിക്കുകയും ആത്മീയതയുടെ ആഴങ്ങളിലേക്ക് നമ്മെ കൈപിടിച്ചു നയിക്കുകയും ചെയ്യും. ഈ വിശുദ്ധ മാസം ദൈവികമായ ഈ ഉപവാസവ്രതത്തിലൂടെ കൂടുതല്‍ ഫലപ്രദമാക്കാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍