കര്‍ക്കിടക മാസത്തില്‍ ദശരഥപുത്രന്മാരായ ശ്രീരാമന്‍,ഭരതന്‍,ലക്ഷ്മണന്‍,ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീര്‍ഥാടനമാണ് നാലമ്പല യാത്ര.ആന പോലും അടിതെറ്റുമെന്ന് വിശേഷിക്കപ്പെടുന്ന കര്‍ക്കിടകമാസത്തിലെ രോഗപീഡകളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും നാലമ്പല ദര്‍ശനത്തിലൂടെ രക്ഷനേടാനാവുമെന്നാണ് വിശ്വാസം. ശ്രീരാമന്‍,ഭരതന്‍,ലക്ഷ്മണന്‍,ശത്രുഘ്നന്‍ എന്നീ ക്രമത്തില്‍ ഒരേ ദിവസം വേണം ക്ഷേത്രങ്ങള്‍ ദര്‍ശനം നടത്താന്‍.