Zodiac Prediction 2025: പുതുവര്‍ഷം കര്‍ക്കട രാശിക്കാര്‍ അനാവശ്യമായി പണം ചിലവാക്കുന്നത് ഒഴിവാക്കണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 22 നവം‌ബര്‍ 2024 (19:52 IST)
പിടിവാശിയും കലാരംഗത്തോടുള്ള അഭിനിവേശവും ഉള്ള കര്‍ക്കട രാശിക്കാര്‍ മിക്കവാരും എല്ലാ കലകളോടുള്ള താല്‍പ്പര്യമുള്ളവര്‍ ആയിരിക്കും. ഇവരുടെ ജീവിതം മാതൃകാപരമായിരിക്കും. കലാകായിക രംഗങ്ങളിലാവും കര്‍ക്കടക രാശിയിലുള്ളവര്‍ ഏറെ ശോഭിക്കുക. ഭാവനാസമ്പത്തും നിശ്ചയദാര്‍ഢ്യവും ഉള്ള ഇവരുടെ കലാജീവിതം ഒരു വിജയമായിരിക്കും.
 
പൊതുവേ ശാന്തരും ആഴത്തില്‍ ചിന്തിക്കുന്നവരും ആയിരിക്കും. പാരമ്പര്യ രോഗങ്ങളും മാനസികപ്രശ്‌നങ്ങളും ഇവരെ ബാധിക്കാം. ഏത് സാഹചര്യവുമായി എളുപ്പം ഇവര്‍ ഇണങ്ങിച്ചേരുമെങ്കിലും എളുപ്പം രോഗം ബാധിക്കുന്ന തരത്തിലുള്ളതാവും ഇവരുടെ പ്രകൃതം. കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ധനികരായിരിക്കും. എന്നാല്‍ സുഖസൌകര്യങ്ങള്‍ ഏറെക്കാലം അനുഭവിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അനാവശ്യ ധൂര്‍ത്തും ദുശീലങ്ങളും ഒഴിവാക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍