2025ല്‍ മേട രാശിക്കാരുടെ കുടുംബജീവിതം സമാധാനപരമായിരിക്കുമെങ്കിലും പങ്കാളിയുമായി നിരന്തര വഴക്കുകള്‍ക്കോ താല്‍ക്കാലിക വേര്‍പാടിനോ സാധ്യതയുണ്ട്. പരസ്പരം പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കുക എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ വീട്ടിലേയ്ക്കും വലിച്ചിഴക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മനസിനിണങ്ങിയ പങ്കാളിയെ തന്നെ മേട രാശിക്കാര്‍ സ്വന്തമാക്കും.
സാമ്പത്തികനില ഭദ്രമായിരിക്കുമെങ്കിലും മേട രാശിയിലുള്ളവര്‍ക്ക് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. കുടുംബസ്വത്ത് ലഭിക്കാന്‍ സമയമെടുക്കും. അനാവശ്യ ബിസിനസ് കൂട്ടുകെട്ടുകളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. മേട രാശിക്കാര്‍ക്ക് ഭാഗ്യകരമായ ദിവസങ്ങള്‍ തിങ്കള്‍, ബുധന്‍ എന്നിവയാണ്. ഈ ദിവസങ്ങളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും ഭാഗ്യകരമായിരിക്കും.