രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 ഫെബ്രുവരി 2023 (10:17 IST)
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് എനര്‍ജി ലഭിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ വയര്‍ നിറഞ്ഞ അനുഭവം ഉണ്ടാകുകയും കലോറി കൂടിയ ഭക്ഷണങ്ങള്‍ കുറച്ചുമാത്രം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ അമിത ഭക്ഷണം കഴിക്കാതിരിക്കാനും സാധിക്കും.
 
ഈന്തപ്പഴത്തില്‍ ധാരാളം കോപ്പര്‍, സെലീനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ബലത്തിന് അനിവാര്യമാണ്. ഈന്തപ്പഴത്തിന്റെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാര ഉയരില്ല. പ്രമേഹരോഗികള്‍ക്കും ഇത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍