വാരഫലം


മേടം
വിദ്യാഭ്യാസത്തില്‍ പ്രതിസന്‌ധി. പ്രേമബന്‌ധം ദൃഢമാകും. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം ലഭിക്കും. ദൂരയാത്രയ്ക്ക് സാധ്യത. കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത്‌ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി.
രാശി പ്രവചനങ്ങൾ

ഇടവം
കാര്‍ഷികരംഗത്ത്‌ പ്രതിസന്‌ധി. രാഷ്‌ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം. വാഹനം സ്വന്തമാക്കും. സന്താനങ്ങളുമായി ഉല്ലാസയാത്ര പോകും. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അംഗീകാരം. പ്രൊമോഷന്‍ ലഭിക്കും.
രാശി പ്രവചനങ്ങൾ

മിഥുനം
മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്. രോഗങ്ങള്‍ ശല്യപ്പെടുത്തും. തൊഴില്‍രംഗത്ത്‌ ശക്തമായ പ്രതിസന്‌ധി നേരിടും.
രാശി പ്രവചനങ്ങൾ

കര്‍ക്കടകം
മാതാപിതാക്കളുമായി കലഹിക്കും. പ്രൊമോഷന്‍ പ്രതീക്ഷിക്കാം. നീതിന്യായ മേഖലയിലുള്ളവര്‍ക്ക്‌ അപമാനസാധ്യത. ഉദ്ദേശങ്ങളില്‍ ചിലവ നടക്കില്ല. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും. ദാമ്പത്യജീവിതം ഭദ്രം. പ്രേമബന്‌ധം ശിഥിലമാകും.
രാശി പ്രവചനങ്ങൾ

ചിങ്ങം
രാഷ്‌ട്രീയരംഗത്ത്‌ ഭാഗ്യാനുഭവം. മാതാപിതാക്കള്‍ക്ക്‌ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ലൌകിക വിഷയങ്ങളില്‍ നിരാശ. വിദ്യാഭ്യാസരംഗത്ത്‌ നേട്ടം. പരീക്ഷകളില്‍ വിജയം. വാതരോഗത്തില്‍നിന്ന്‌ ആശ്വാസം.
രാശി പ്രവചനങ്ങൾ

കന്നി
സന്താനങ്ങളാല്‍ സന്തോഷം കൈവരും അതിഥികളുടെ വരവ്‌ സ്വഗൃ ഹത്തില്‍ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും. പൊതുജനമധ്യത്തില്‍ ആദരവും സഹകരണവും ലഭിക്കും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും.
രാശി പ്രവചനങ്ങൾ

തുലാം
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത്‌ ഏതുതരത്തിലെങ്കിലും വസൂലാക്കും. മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌.
രാശി പ്രവചനങ്ങൾ

വൃശ്ചികം
പൊതുവേ നല്ല സമയമാണിത്‌. വിദ്യാഭ്യാസ രംഗത്ത്‌ പുരോഗതി ഉണ്ടാകും. അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്‌. പലതരത്തിലുമുള്ള വിഷമങ്ങള്‍ മാറിക്കിട്ടുന്ന സമയമാണിത്‌. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.
രാശി പ്രവചനങ്ങൾ

ധനു
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. അയല്‍ക്കാരോടും സഹപ്രവര്‍ത്തകരോടും സഹകരിച്ചു പോവുന്നത്‌ ഉത്തമം. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും.
രാശി പ്രവചനങ്ങൾ

മകരം
കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. വിവാഹ സംബന്ധമായ പല കാര്യങ്ങളിലും പുരോഗതിയുണ്ടാവും.
രാശി പ്രവചനങ്ങൾ

കുംഭം
സ്വകാര്യ രഹസ്യങ്ങള്‍ മറ്റുള്ളവരോടെ കൂടുതലായി വെളിപ്പെടുത്തതിരിക്കുന്നത്‌ നന്ന്‌. കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. പൊതുവേ നല്ല സമയമാണ്‌.
രാശി പ്രവചനങ്ങൾ

മീനം
ദാമ്പത്യ ബന്ധം മെച്ചപ്പെടും. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും.
രാശി പ്രവചനങ്ങൾ