വാരഫലം


മേടം
ജോലി സംബന്ധമായ ഉത്തരവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്‌. അനാവശ്യമായ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഏതു പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുന്നത്‌ ഉത്തമം. സമാധാനത്തോടെ ചെയ്യുന്ന ഏത്‌ പ്രവര്‍ത്തിയും.... കൂടുതല്‍ വായിക്കുക

ഇടവം
ജോലിസ്ഥലത്തെ ഉന്നതാധികാരികളുടെ പ്രീതി, പ്രശംസ എന്നിവ ലഭിക്കും. ജോലി ഭാരം കൂടാനും സാധ്യത. പത്രപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ പൊതുവേ മെച്ചപ്പെട്ട സമയമാണിത്‌. ആരോഗ്യ രംഗത്ത്‌ അഭിവൃദ്ധിയുണ്ടാകും. ഉദ്ദേശിച്ച.... കൂടുതല്‍ വായിക്കുക

മിഥുനം
സഹോദരങ്ങളുമായി പിണങ്ങാനിടവരും.വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. അനാവശ്യമായ ചിന്തകളാല്‍ വിഷമങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. പഴയ്‌ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യത. യാത്രാക്‌ളേശം കൊണ്ട്‌ ബുദ്ധിമുട്ടും..... കൂടുതല്‍ വായിക്കുക

കര്‍ക്കടകം
ആചാരാനുഷ്‌ഠാനങ്ങളില്‍ മുറുകെ പിടിച്ചുള്ള ജീവിതമായിരിക്കും നയിക്കുക. മാനസികമായ പിരിമുറുക്കങ്ങള്‍ ഇല്ലാതാവും. പൊതുവേ സന്തോഷകരമായ ആഴ്ചയാണിത്‌. ഭൂമിസംബന്‌ധമായ ബിസിനസിലൂടെ കൂടുതല്‍ പ്രശസ്തിയും ധനലാഭവും ഉണ്ടാകും..... കൂടുതല്‍ വായിക്കുക

ചിങ്ങം
കുടുംബാംഗങ്ങളുമായി അനാവശ്യ കാര്യങ്ങളില്‍ ചെറിയ തോതിലുള്ള കലഹത്തിന്‌ സാധ്യതയുണ്ട്‌. അതിഥികളുടെ വരവുകാരണം ധനാഗമന മാര്‍ഗ്ഗങ്ങള്‍ കൂടും. പോലീസ്‌ കേസുമായി ബന്ധപ്പെട്ട്‌ സാക്ഷി പറയേണ്ടി വന്നേക്കാം. കൂട്ടുകച്ചവടത്തിലെ.... കൂടുതല്‍ വായിക്കുക

കന്നി
വാര്‍ത്താ മാധ്യമ രംഗത്ത്‌ അപമാനസാധ്യത. വിവാഹ തടസ്സം മാറും. യാത്രാ ദുരിതം ശമിക്കും. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. രാഷ്‌ട്രീയ രംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പ്രേമബന്‌ധം ദൃഢമാകും..... കൂടുതല്‍ വായിക്കുക

തുലാം
അകന്ന ബന്ധത്തിലുള്ളവരുടെ വിയോഗത്തിന് സാധ്യത. അല്‍പ ലാഭം പെരും ചേതം എന്ന രീതിയിലുള്ള പല അനുഭവങ്ങളും ഉണ്ടാവാന്‍ സാധ്യത. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം ഉണ്ടാവും. കടബാധ്യത പരിഹരിക്കപ്പെടും. കടം കൊടുത്ത തുക.... കൂടുതല്‍ വായിക്കുക

വൃശ്ചികം
വാഹന സംബന്‌ധമായ കേസുകളില്‍ പ്രതികൂല തീരുമാനം. നിയമപാലകര്‍ക്ക്‌ പ്രൊമോഷന്‍ പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. തൊഴില്‍ രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാ ക്‌ളേശം കൊണ്ട്‌ ബുദ്ധിമുട്ടും..... കൂടുതല്‍ വായിക്കുക

ധനു
പൊതുവേ പ്രശ്‌നങ്ങളെ തരണം ചെയ്യുന്ന സമയമാണിത്‌. ബന്ധുസമാഗമം, ഇഷ്ടഭോജ്യം എന്നിവ ഫലം. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടു വ്യാപാരത്തിലെ പ്രശ്‌നങ്ങളെ അതിജീ‍വിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍.... കൂടുതല്‍ വായിക്കുക

മകരം
വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസമുണ്ടാകും. ദാമ്പത്യ ബന്ധത്തില്‍ സാധാരണ രീതിയിലുള്ള ഉയര്‍ച്ച താഴ്ച കാണും. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്‌തികരമല്ല. സര്‍ക്കാര്‍ നടപടികളില്‍ ജയം. അയല്‍ക്കാരോട്‌.... കൂടുതല്‍ വായിക്കുക

കുംഭം
ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക. അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക. സഹോദരങ്ങളുമായി പിണങ്ങാനിടവരും. വ്യാപാരത്തില്‍ ജാ‍ഗ്രത പുലര്‍ത്തുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുക..... കൂടുതല്‍ വായിക്കുക

മീനം
ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്‌തുതീര്‍ക്കും. സ്ത്രീകള്‍ക്ക്‌ പ്രശ്‌നങ്ങള്‍ ഇല്ലാതാകും..... കൂടുതല്‍ വായിക്കുക