കുംഭം
ആരോഗ്യ നില തൃപ്‌തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക് സൂക്ഷിക്കേണ്ട സമയം. കൂട്ടു വ്യവസായത്തിലെ പങ്കാളികളുമായി ഒത്തുപോവുക നന്ന്. ധനാഗമനം മധ്യമം. ദുര്‍ചിന്തകളെ അകറ്റുക. ചുറ്റുപാടുകളുമായി ഒത്തുപോവാന്‍ ശ്രമിക്കുക. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. വ്യാപാരം സംബന്ധിച്ച് അനുകൂല സമയം. അനാവശ്യമായി ആരോടും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. സാമ്പത്തിക നില മെച്ചപ്പെടും. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. സഹോദരങ്ങളുമായോ സുഹൃത്തുക്കളുമായോ അനിഷ്ടമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കും.