മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ വേണ്ട, നിയമം പാസാക്കി മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഖസാഖിസ്ഥാൻ

അഭിറാം മനോഹർ

ചൊവ്വ, 1 ജൂലൈ 2025 (14:23 IST)
പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കസാഖിസ്ഥാന്‍. പ്രസിഡന്റായ കസ്സിം ജോമാര്‍ട്ട് ടോക്കയേവാണ് നിയമത്തില്‍ ഒപ്പുവെച്ചത്. മുഖം കാണാന്‍ കഴിയാത്ത തരത്തില്‍ വസ്ത്രങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ധരിക്കരുതെന്നാണ് നിയമത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം ചികിത്സ ആവശ്യങ്ങള്‍, പ്രതികൂല കാലാവസ്ഥ, സാംസ്‌കാരിക പരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവയ്ക്ക് ഇളവുകളുണ്ട്.
 
 മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാനില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് പകരം രാജ്യത്തിന്റെ പരമ്പരാഗത മായ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് വംശീയ സത്വം ഉയര്‍ത്തിപ്പിടിക്കണമെന്നാണ് പ്രസിഡന്റിന്റെ നിലപാട്. അതേസമയം ഇസ്ലാമിക വസ്ത്രധാരണത്തെ നിയന്ത്രിക്കുകയാണ് നിയമം ചെയ്യുന്നതെന്ന വിമര്‍ശനം പല കോണില്‍ നിന്നും ഉയരുന്നുണ്ട്.  നേരത്തെ കിര്‍ഗിസ്ഥാന്‍ നിഖാബ് നിരോധനം രാജ്യത്ത് നടപ്പിലാക്കിയിരുന്നു. പൊതുയിടങ്ങളില്‍ രാജ്യത്തിന്റെ സംസ്‌കാരത്തിന് പരിചിതമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് താജകിസ്ഥാനും വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍