ഇത്തവണ ആരൊക്കെയാണ് ഷോയിൽ പങ്കെടുക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ടീസർ പ്രകാരം ആവേശകരവും പ്രവചനാതീതവുമായ ഒരു യാത്രയാണ് ബിഗ് ബോസ് ഇത്തവണ വാഗ്ദാനം ചെയ്യുന്നത് എന്നാണ് സൂചന. ടാസ്‌ക്കുകളിലും മത്സരങ്ങളിലും ആവേശകരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയേക്കും. അതിനിടെ ബിഗ് ബോസ് ഈ സീസണിലേക്ക് ആരൊക്കെയായിരിക്കും മത്സാരാർത്ഥികളായി എത്തുക എന്ന് അറിയാനും എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
രേണു സുധി, അലിൻ ജോസ് പെരേര, ആർജെ അഞ്ജലി, ദാസേട്ടൻ കോഴിക്കോട് തുടങ്ങി നിരവധി പേരുടെ പേര് പലരും ഈ സീസണിലേക്ക് പറഞ്ഞ് കേൾക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നും യാതൊരു സ്ഥിരീകരണവുമില്ല. മുൻ സീസണുകളിലേത് പോലെ ഒരു കോമണർക്കും ഈ സീസണിൽ മത്സരിക്കാം എന്ന് ഉറപ്പായിട്ടുണ്ട്. ഇതിന് വേണ്ട അപേക്ഷ സമർപ്പിക്കാനും സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്.