മലയാളികൾക്ക് സുപരിചിതയായ നടിയാണ് പ്രിയാമണി. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ സിനിമകൾ ചെയ്ത പ്രിയാമണി, മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ സൂര്യയെക്കുറിച്ച് പറയുകയാണ് നടി. ഒരു സിനിമയില്‍ മാത്രമേ സൂര്യയോടൊപ്പം അഭിനയിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹം നല്ല വ്യക്തിയാണെന്നും സൂര്യയുടെ കൂടെ വര്‍ക്ക് ചെയ്ത രക്ത ചരിത്ര തനിക്ക് മറക്കാനാകാത്ത എക്‌സ്പീരിയസ് ആണെന്നും പ്രിയാമണി പറഞ്ഞു.