ലക്ഷങ്ങൾ പ്രതിഫലം ലഭിച്ചാലും ബി​ഗ് ബോസിൽ പോകില്ലെന്ന് ദിയ കൃഷ്ണ

നിഹാരിക കെ.എസ്

വ്യാഴം, 9 ജനുവരി 2025 (15:25 IST)
ബി​ഗ് ബോസ് താരം സിജോയുടെ വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. നോറ സിജോയുടെ മുഖത്ത് കേക്ക് തേച്ച വീഡിയോ വൈറലായതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. സംഭവത്തിൽ നോറയ്‌ക്കെതിരെ ദിയ കൃഷ്ണയും പ്രതികരിച്ചിരുന്നു. ഇതിൽ, ദിയയുടെ പ്രതികരണം മാത്രം സിജോയ്ക്ക് കൊണ്ടു. മറ്റാർക്കും മറുപടി കൊടുക്കാതെ സിജോ ദിയ കൃഷ്ണയ്ക്ക് മാത്രം മറുപടി നൽകി. സംഭവങ്ങൾ ഇങ്ങനെ പോകുന്നതിനിടെ, ബി​ഗ് ബോസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ. 
 
ഇൻസ്റ്റാ​ഗ്രാമിലെ ക്യൂ ആന്റ് എയിലൂടെയായിരുന്നു താരം ബി​ഗ് ബോസിനെക്കുറിച്ചുള്ള ചോദ്യത്തിനും സിജോയെയും നോറയേയും അറിയില്ല എന്ന് പറഞ്ഞിതിനെക്കുറിച്ചും പറയുന്നത്. എപ്പോഴെങ്കിലും ബി​ഗ് ബോസ് സന്ദർശിക്കാൻ ആ​ഗ്രഹമുണ്ടോ എന്നായിരുന്നു ചോദ്യം. മോഹൻലാൽ സാറിനെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞ ദിയ, ലക്ഷങ്ങൾ പ്രതിഫലം ലഭിച്ചാലും ഞാൻ ബി​ഗ് ബോസിൽ കാലുകുത്തില്ല എന്നാണ് പറയുന്നത്. 
 
ബി​ഗ് ബോസിലെ മത്സരാർത്ഥികളായി എനിക്കറിയാവുന്നത് ശ്രീനിഷിനെയും പേളി ചേച്ചിയേയും മാത്രമാണ്. ബാക്കിയാരേയും അറിയില്ല, അതിന്റെ പേരിൽ ഓഫന്റഡ് ആയിട്ട് കാര്യമില്ല. എന്നെ അറിയാത്ത കോടിക്കണക്കിന് ആളുകളുണ്ട്. അതിനർത്ഥം അവരൊന്നും മോശം ആളുകളാണെന്നല്ല. അതുകൊണ്ട് ഞാൻ‌ നിങ്ങളെ അറിയില്ലെന്ന് പറഞ്ഞാൽ എന്റെ ശ്രദ്ധയിൽപ്പെടാൻ മാത്രം നിങ്ങൾ പോപ്പുലർ ആയിട്ടില്ല എന്നാണ്. അത് അം​ഗീകരിച്ച് മുന്നോട്ട് പോകും, ഓഫന്റഡ് ആവാതെ, എന്നാണ് ദിയ പറഞ്ഞത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍