Bha Bha Ba Teaser: ഇത്തവണ ദിലീപ് രണ്ടുംകല്‍പ്പിച്ച്; 'ഭ ഭ ബ' ഞെരിപ്പന്‍ ടീസര്‍ പുറത്ത് (വീഡിയോ)

രേണുക വേണു

വെള്ളി, 4 ജൂലൈ 2025 (20:15 IST)
Bha Bha Ba Teaser

Bha Bha Ba Teaser: ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ ഭ ബ'യുടെ ടീസര്‍ പുറത്ത്. 'ഭയം ഭക്തി ബഹുമാനം' എന്നാണ് ചിത്രത്തിന്റെ പൂര്‍ണപേര്. 
 
കോമഡിക്കും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് 'ഭ ഭ ബ'യെന്ന് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് വ്യക്തമാണ്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെയും ടീസറില്‍ കാണാം. 
 
ഫഹിം സഫാര്‍, നൂറിന്‍ ഷെരീഫും ചേര്‍ന്നാണ് തിരക്കഥ. സിദ്ധാര്‍ത്ഥ് ഭരതന്‍, അശോകന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. 
മോഹന്‍ലാല്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. 15 ദിവസത്തെ ഡേറ്റാണ് ലാല്‍ ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. ലാലിന്റെ ഭാഗങ്ങള്‍ ചിത്രീകരണം ആരംഭിച്ചിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍