Mohanlal: ഇടവേള കഴിഞ്ഞ് ലാലേട്ടന്‍ തിരിച്ചെത്തി; ഇനി ദിലീപ് ചിത്രത്തിലേക്ക്

രേണുക വേണു

വ്യാഴം, 29 മെയ് 2025 (08:10 IST)
Mohanlal

Mohanlal: സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വം' പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തി. തായ്‌ലന്‍ഡില്‍ ആയിരുന്നു താരം അവധി ദിവസങ്ങള്‍ ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. അവധിക്കാലം ആഘോഷിച്ച ശേഷം കേരളത്തില്‍ തിരിച്ചെത്തിയ ലാല്‍ ഉടന്‍ സിനിമയില്‍ സജീവമാകും. 
 
ദിലീപ് ചിത്രം 'ഭ.ഭ.ബ' യിലാണ് ലാല്‍ ഇനി അഭിനയിക്കുക. സുപ്രധാന കാമിയോ റോളിലാണ് മോഹന്‍ലാല്‍ ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് വിവരം. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ.ഭ.ബ' ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ ആണ്. മോഹന്‍ലാല്‍ ഭാഗമാകുന്ന സീനുകള്‍ മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഇതില്‍ മോഹന്‍ലാല്‍-ദിലീപ് കോംബിനേഷന്‍ സീനുകളും ഉണ്ട്. 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും ദിലീപും ഒന്നിക്കുന്നത്. ജൂലൈ നാലിനു മോഹന്‍ലാലുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. 
 
'ഭ.ഭ.ബ'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുക 'ജയിലര്‍ 2'വില്‍ ആയിരിക്കും. ജയിലറില്‍ കാമിയോ റോളിലാണ് ലാല്‍ അഭിനയിച്ചത്. അതേ കഥാപാത്രത്തെ കുറച്ചുകൂടി ദൈര്‍ഘ്യത്തില്‍ ജയിലര്‍ 2 വില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ജൂലൈയോടെ മോഹന്‍ലാല്‍ 'ബിഗ് ബോസ്' ഷോയുടെ തിരക്കുകളിലേക്ക് കടക്കുമെന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍