ജൂൺ- ജൂലൈ മാസങ്ങളിൽ രാജ്യത്ത് കൊവിഡ് കേസുകൾ കൂടാൻ സാധ്യതയെന്ന് പ്രധാനമന്ത്രി

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2020 (21:19 IST)
ന്യൂഡൽഹി : രാജ്യത്ത് ജൂൺ-ജൂലൈ മാസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതായി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷം ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ് സിങ് ദിയോയാണ് ഈ കാര്യം അറിയിച്ചത്. വരാനിരിക്കുന്ന കടുത്ത പ്രതിസന്ധിയെ മുന്നിൽ കണ്ട് തയ്യാറെടുപ്പുകൾ നടത്തണമെന്ന് വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി പറഞ്ഞു.
 
ഇളവുകൾ കരുതലോടെ മാത്രമെ അനുവദിക്കാൻ സാധിക്കുകയുള്ളു.ദീർഘകാലത്തേക്കു കോവിഡ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമെന്നും തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗൺ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മുഖാവരണവും മാസ്‌കുകളും ജീവിതത്തിന്റെ ഭാഗങ്ങളായി മാറണം. പ്രവാസികളുടെ മടങ്ങിവരവ് കുടുംബത്തെ അപകടത്തിലാക്കികൊണ്ടാകരുതെന്നും ധൃതി പിടിച്ചുള്ള നടപടികൾ പ്രവാസികൾക്ക് തന്നെ തിരിച്ചടി ഉണ്ടാക്കും എന്നതിനാലാണ് ഇപ്പോൾ തിരിച്ചെത്തിക്കേണ്ടതില്ലെന്ന് കേന്ദ്രം നിലപാടെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളെ പ്രകീർത്തിച്ച പ്രധാനമന്ത്രി കൊറോണ വൈറസിനെ നേരിടുന്നതിൽ ലോക്ഡൗൺ നിർണായകമാണെന്നും ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

Next Article