മേയ് മൂന്നിന് ശേഷം ലോക്ക്ഡൗൺ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങൾ

ഞായര്‍, 26 ഏപ്രില്‍ 2020 (15:27 IST)
രാജ്യത്ത് കൊവിഡ് ബാധ വ്യാപകമായി പകരുന്ന സാഹചര്യത്തിൽ മെയ് മൂന്നിന് അവസാനിക്കുന്ന ലോക്ക്ഡൗൺ കാലാവധി ദീർഘിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങൾ.മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.മേയ് 16 വരെ ലോക്ക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മറ്റ് സംസ്ഥാനങ്ങളും സമാനമായ ആവശ്യവുമായി രംഗത്തെത്തിയത്.
 
ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി തിങ്കളാഴ്ച സംസ്ഥാനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തും.ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മുംബൈ, പുണെ എന്നിവിടങ്ങളില്‍ മേയ് 18 വരെ ലോക്ക്ഡൗണ്‍ കർശനമായി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.പഞ്ചാബിലും ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കില്ലെന്നാണ് സൂചന. അധികം സംസ്ഥാനങ്ങളും ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കാനാണ് ആലോചിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍