കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നീണ്ടുപോയ സാഹചര്യത്തിൽ ദേശീയ പുരസ്‌കാര പ്രഖ്യാപനങ്ങളും വൈകുമെന്ന് കഴിഞ്ഞ വർഷത്തെ ജൂറി ചെയര്‍മാനായിരുന്ന സംവിധായകനും നിർമാതവുമായ രാഹുല്‍ റവൈൽ. നിലവിലെ സാഹചര്യത്തിൽ ജൂറി അംഗങ്ങൾ ഒന്നിച്ചുകൂടുന്നതും സിനിമ കാണുന്നതും പുരസ്‌കാരങ്ങൾ നിശ്ചയിക്കുന്നതും പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു.