കൊറോണയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളുമില്ലാതെ മണികണ്ഠൻ ആചാരിയുടെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറ് മാസം മുൻപായിരുന്നു വിവാഹനിശ്ചയം. എന്നാൽ ഇതിനിടയാണ് രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‌തത്. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു വിവാഹം.