മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കും, രജിസ്ട്രേഷൻ ബുധനാഴ്‌ച്ച മുതൽ

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2020 (19:16 IST)
ലോക്ക്ഡൗണിനെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപോയവരെ തിരികെ സംസ്ഥാനത്തെത്തിക്കുമെന്ന് മുഖ്യമന്ത്രി.ബുധനാഴ്ച്ചയായിരിക്കും ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിക്കുക.ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നോർക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പല സംസ്ഥാനങ്ങളിലായി കുടുങ്ങിപോയവരെ മുൻഗണന അടിസ്ഥാനത്തിലായിരിക്കും നാട്ടിലെത്തിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ ചികിത്സാ ആവശ്യങ്ങൾക്കായി പോയവർ.ചികിത്സ കഴിഞ്ഞ് തിരികെ എത്താൻ സാധിക്കാത്തവർ. പഠനാവശ്യങ്ങൾക്ക് പോയവർ,രീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍,തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്ക് പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍,ലോക്ക്ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടുങ്ങിയവർ, എന്നിങ്ങനെ പ്രയാസം നേരിടുന്ന ആളുകളെ ഘട്ടം ഘട്ടമായിരിക്കും തിരികെ എത്തിക്കുക.ഇതിനുളള പദ്ധതി തയ്യാറാക്കാന്‍ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
തിരിച്ചു വരേണ്ടവര്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.ഇവരെ അതിർത്തിയിൽ ആരോഗ്യവിഭാഗം പരിശോധിക്കുകയും ക്വാറന്റൈൻ നിർബന്ധമാക്കുകയും ചെയ്യും.പ്രവാസികൾ വരുമ്പോൾ ചെയ്യുന്ന മുൻകരുതലുകൾ ഇവരുടെ കാര്യത്തിലും ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article