കൊവിഡ് വിവര ചോർച്ച: പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ യാഥാർത്ഥ്യമാകുന്നുവെന്ന് രമേശ് ചെന്നിത്തല

തിങ്കള്‍, 27 ഏപ്രില്‍ 2020 (16:03 IST)
കണ്ണൂരും കാസർകോടും കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവം അതീവഗൗരവകരമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്പ്രിംക്ലറിന്റെ വിവര ശേഖരണത്തെപ്പറ്റിയുള്ള ആശങ്കകള്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ അത് കുരുട്ടു ബുദ്ധിയാണെന്ന് പരിഹസിച്ചവർക്ക് ഇപ്പോളെന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
 
പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ ചോരാതെ സൂക്ഷിക്കേണ്ടതിൽ സർക്കാർ തലത്തിൽ കാട്ടിയ ലാഘവബുദ്ധിയും അലംഭാവവും ജാഗ്രതക്കുറവുമാണ് കണ്ണൂരിലെയും കാസര്‍കോട്ടെയും ചോര്‍ച്ചയ്ക്ക് കാരണം.സ്പ്രിംഗ്‌ളർ വിഷയത്തിലും ഇതേ ലാഘവബുദ്ധിയാണ് സർക്കാർ കാണിച്ചത്.ഈ കാര്യങ്ങളാണ് പ്രതിപക്ഷം ചൂണ്ടികാണിക്കുകയും ഹൈക്കോടതി നിബന്ധനകൾ വെക്കുകയും ചെയ്‌തത്.സ്പ്രിംക്ലര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന സൂചനയാണ് ഈ സംഭവമെന്നും ചെന്നിത്തല പറഞ്ഞു.കണ്ണൂരിലേയും കാസര്‍കോട്ടേയും വിവര ചോര്‍ച്ചയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍