പാലക്കാട്: ഈ മാസം രപ്തി സാഗർ എക്സ്പ്രസ് ട്രെയിൽ ചില ദിവസങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. സെപ്റ്റംബർ 25, 26 തീയതികളിൽ രാവിലെ 6.40ന് ഗോരഖ്പുർ ജങ്ഷനിൽനിന്ന് പുറപ്പെടുന്ന നമ്പർ 12511 ഗോരഖ്പുർ-തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസും സെപ്റ്റംബർ 28, 30 തീയതികളിൽ രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന നമ്പർ 12512 തിരുവനന്തപുരം-ഗോരഖ്പുർ രപ്തിസാഗർ എക്സ്പ്രസും ആണ് പൂർണമായും റദ്ദാക്കിയത്.
ഇതിനൊപ്പംസെപ്റ്റംബർ 21, 23, 24 തീയതികളിൽ രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടേണ്ട നമ്പർ 12512 തിരുവനന്തപുരം-ഗോരഖ്പുർ രപ്തിസാഗർ എക്സ്പ്രസ് ഗോമതി നഗറിൽ താൽക്കാലികമായി നിർത്തും. ഗോമതിനഗറിനും ഗോരഖ്പുർ ജങ്ഷനും ഇടയിൽ ഈ സർവിസ് ഭാഗികമായി റദ്ദാക്കും.
കൂടാതെ സെപ്റ്റംബർ 18, 19, 21 തീയതികളിൽ രാവിലെ 6.40ന് ഗോരഖ്പുരിൽനിന്ന് പുറപ്പെടേണ്ട നമ്പർ 12511 ഗോരഖ്പുർ-തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ്, അതേ ദിവസം രാവിലെ 11ന് ഗോമതി നഗറിൽനിന്ന് പുറപ്പെടും. തെലങ്കാനയിലെ ചില പ്രദേശങ്ങളിൽ പാളം അറ്റകുറ്റ പണി നടക്കുന്നതിനാലാണ് ഇത്.