സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളിൽ മാറ്റം, ആറ് ജില്ലകൾ റെഡ് സോണിൽ

തിങ്കള്‍, 27 ഏപ്രില്‍ 2020 (17:49 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ റെഡ് സോണുകളിലും ഹോട്ട്സ്‌പോട്ടുകളിലും മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.റെഡ് സോണില്‍ നേരത്തെതന്നെ ഉള്‍പ്പെട്ടിരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളില്‍ തല്‍സ്ഥിതി തുടരാനാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ടുചെയ്ത കോട്ടയം, ഇടുക്കി ജില്ലകളെക്കൂടി പുതുതായി റെഡ് സോണില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് റെഡ് സോണായി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ആറാകും.
 
പുതുതായി ആറ് പഞ്ചായത്തുകളെ കൂടി ഹോട്ട്സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തും.ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍ പഞ്ചായത്തുകൾ,കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍കുന്നം. തലയോലപ്പറമ്പ് പഞ്ചായത്തുകൾ എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയ ഹോട്ട്സ്‌പോട്ടുകൾ.നിലവിൽ തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, വയനാട് ജില്ലകളിൽ കൊറോണ ബാധിതരായി ആരും തന്നെ ചികിത്സയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍