നാഗ ചൈതന്യ-സാമന്ത പ്രണയവിവാഹവും ഡിവോഴ്‌സും ആരാധകർ ഏറെ ചർച്ച ചെയ്ത വിഷയമാണ്. രണ്ട് വർഷത്തിന് ശേഷം നാഗ ചൈതന്യ നടി ശോഭിത ധൂലിപലയെ വിവാഹം ചെയ്തു. അതിന് ശേഷം ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു. അതിന് ആക്കം കൂട്ടുന്ന തരത്തിലായിരുന്നു സമാന്ത റുത്ത് പ്രഭുവിന്റെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളും
വിവാഹ മോചനത്തിന് ശേഷം താന്‍ എത്രമാത്രം ബുദ്ധിമുട്ടുകള്‍ നേരിട്ടു എന്നും, അതിന് ശേഷം വന്ന അപൂര്‍വ്വ രോഗത്തെ എങ്ങനെ അതിജീവിച്ചു എന്നും സമാന്ത പലതവണ ആവര്‍ത്തിച്ചു. സാമന്തയുടെ ഓരോ തുറന്നു പറച്ചിലുകളും നാഗ ചൈതന്യയോടുള്ള വെറുപ്പായി ആരാധകർക്ക് മാറി. ഇപ്പോള്‍ സമാന്തയുടെ ഒരു ലൈക്ക് നടിക്കെതിരെ തിരിഞ്ഞിരിയ്ക്കുകയാണ്.
'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഒരിക്കലും ഭര്‍ത്താവ് കൂടെ നിന്ന് പരിഗണിക്കില്ല, പലപ്പോഴും ഉപേക്ഷിച്ചു പോകുകയാണ് ചെയ്യാറുള്ളത്. അതേ സമയം സ്ത്രീകള്‍ അങ്ങനെയല്ല, അവര്‍ തന്റെ പങ്കാളിയെ പരിഗണിക്കുകയും, അവസാനം വരെ കൂടെ നിന്ന് ശുശ്രൂഷിക്കുകയും ചെയ്യും' എന്ന് പറയുന്ന ഒരു വീഡിയോയ്ക്ക് സമാന്ത ലൈക്ക് അടിച്ച് പിന്തുണ അറിയിച്ചിരുന്നു.
നടിയുടെ ഈ ലൈക്ക് നാഗ ചൈതന്യയുടെ ആരാധകർക്ക് പിടിച്ചിട്ടില്ല. സമാന്ത റുത്ത് പ്രഭുവിന് മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗം വന്ന അവസ്ഥയില്‍ അല്ല നാഗ ചൈതന്യയുമായുള്ള വിവാഹ മോചനം സംഭവിച്ചത്. വിവാഹ മോചനത്തിന് ശേഷം എത്രയോ നാളുകള്‍ കഴിഞ്ഞാണ്, തന്റെ രോഗം സ്ഥിരീകരിച്ചത് എന്ന് സമാന്തയും പറഞ്ഞിട്ടുള്ളതാണ്. അങ്ങനെയുള്ളപ്പോൾ ഇത്തരമൊരു പോസ്റ്റിന് ലൈക്ക് അടിച്ച് പ്രോത്സാഹനം നടത്തുന്നത് എന്തിനാണെന്നാണ് നടന്റെ ആരാധകർ ചോദിക്കുന്നത്.