മുന്‍ ഭാര്യ സമാന്തയെ ഇപ്പോള്‍ കണ്ടാല്‍ എന്തു പറയുമെന്ന് ചോദ്യം, മറുപടി നൽകി നാഗ ചൈതന്യ; വിമർശനം

നിഹാരിക കെ.എസ്

ശനി, 8 മാര്‍ച്ച് 2025 (12:10 IST)
സമാന്തയുമായുള്ള വിവാഹ മോചനം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ ശോഭിതയെ വിവാഹം ചെയ്യുന്നത്. ശോഭിതയുമായുള്ള വിവാഹത്തിന് ശേഷം, തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ സമയത്ത് സമാന്തയുമായി ബന്ധപ്പെട്ട് വന്ന ചില ചോദ്യങ്ങൾ നാഗ ചൈതന്യ നേരിടേണ്ടി വന്നു. 
 
നയന്‍താര, തമന്ന, സായി പല്ലവി, സമാന്ത ഇവരില്‍ ആരാണ് താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി എന്ന ചോദ്യത്തിന്, എല്ലാവരെയും എന്ന ഡിപ്ലോമാറ്റിക് ഉത്തരം പറഞ്ഞ് ചൈതന്യ രക്ഷപ്പെട്ടു. സമാന്തയെ ഇപ്പോള്‍ കണ്ടാല്‍ എന്തു പറയാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. 'ഹായ്' എന്ന് പറയും, അവള്‍ക്കൊരു ഹഗ്ഗ് കൊടുക്കും എന്നും നാഗ ചൈതന്യ മറുപടി നല്‍കി. 
 
എന്നാൽ, ഈ മറുപടി നാഗ ചൈതന്യയ്ക്ക് വിനയായിരിക്കുകയാണ്. നാണമില്ലേയെന്നും ഒരു ചതിയാന്റെ ഹഗ്ഗ് അവർക്ക് വേണ്ടെന്നുമാണ് സാമന്തയുടെ ആരാധകർ പറയുന്നത്. വിമർശനം അതിര് കടക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍