ആദ്യകൂടിക്കാഴ്ച 2018 ൽ, നാഗചൈതന്യയുമായുള്ള പ്രണയകഥ പറഞ്ഞ് ശോഭിത; സാമന്തയെ നാഗചൈതന്യ വഞ്ചിക്കുകയായിരുന്നോ?

നിഹാരിക കെ.എസ്

ബുധന്‍, 18 ഡിസം‌ബര്‍ 2024 (10:37 IST)
സിനിമാ മേഖല ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു നാഗചൈതന്യ-സാമന്ത താരങ്ങളുടെ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും 2017 ൽ വിവാഹിതരായി. സംഭവബഹുലമായ കുടുംബജീവിതത്തിനൊടുവിൽ 2021 സെപ്തംബറിൽ ഇവർ പിരിഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു ശോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ ശോഭിതയ്ക്കും ചൈതന്യയ്‌ക്കുമെതിരെ കടുത്ത സൈബർ ആക്രമണം തന്നെ നടന്നു.
 
ശോഭിത സാമന്തയുടെ കുടുംബജീവിതം തകർത്തുവെന്നും നാഗചൈതന്യ സാമന്തയെ വഞ്ചിക്കുകയായിരുന്നുവെന്നുമൊക്കെ കമന്റുകൾ വന്നു. സാമന്തയുടെ ഡിവോഴ്സ് ആയി അധികം വൈകാതെ തന്നെ ശോഭിതയുമായി പ്രണയത്തിലായതാണ് ചൈതന്യയെ വിമർശിക്കാൻ കാരണം. ആത്മാർത്ഥമായി ഒരാളെ പ്രണയിച്ച് പിരിഞ്ഞാൽ അഞ്ച് മാസങ്ങൾ കൊണ്ടൊന്നും അയാളെ മറക്കാനോ മറ്റൊരു പ്രണയത്തിൽ അകപ്പെടാനോ കഴിയില്ലെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടുത്തം.
 
അതേസമയം, സാമന്തയുമായി പിരിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണ് നാഗചൈതന്യ ശോഭിതയെ പരിചയപ്പെടുന്നത്. ശോഭിതയാണ് മുൻകൈ എടുത്തത്. ഇതാദ്യമായിട്ടാണ് ഇവർ തങ്ങളുടെ പ്രണയത്തെക്കുറിച്ച് മനസ് തുറക്കുന്നത്. ന്യൂയോർക്ക് ടെെംസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും പ്രണയ കഥ പങ്കുവെച്ചത്. 2018 ലാണ് താരങ്ങൾ ആദ്യമായി കാണുന്നത്. അന്ന് നാ​ഗ ചൈതന്യയുടെ പിതാവ് നാ​ഗാർജുനയുടെ ക്ഷണ പ്രകാരം താരത്തിന്റെ വീട്ടിലെത്തിയതായിരുന്നു ശോഭിത.
 
‌അന്ന് കണ്ടെങ്കിലും ഇവർ തമ്മിൽ സൗഹൃദമൊന്നുമുണ്ടായില്ല. 2022 ലാണ് ശോഭിത നാ​ഗ ചൈതന്യയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇതിന് ഒരു വർഷം മുമ്പാണ് നാ​ഗ ചൈതന്യയും സമാന്തയും വേർപിരിഞ്ഞത്. താനാണ് നാ​ഗ ചൈതന്യയെ ആദ്യം ഫോളോ ചെയ്തതെന്ന് ശോഭിത പറയുന്നു. 2022 ലാണ് ഞാൻ ഫോളോ ചെയ്യുന്നത്. അടുത്ത ദിവസം തന്നെ ചൈതന്യയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്ക് മറുപടി നൽകി.
 
സുഷി ഡിഷിനെക്കുറിച്ചായിരുന്നു ഈ സ്റ്റോറി. താൻ ഫു‍ഡിയാണ്. ഭക്ഷണത്തെക്കുറിച്ച് ചൈതന്യയുമായി സംസാരിച്ചു. ഭക്ഷണത്തിനപ്പുറം ഭാഷയും ഇവരെ ഒരുമിപ്പിച്ചു. രണ്ട് പേരും ആന്ധ്രാക്കാരാണ്. ശോഭിത വാക്കുകൾക്ക് ആഴമുണ്ടെന്ന് നാ​ഗ ചൈതന്യ അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ വ്യക്തിത്വത്തെ പ്രകടിപ്പിക്കുന്ന ഇൻസ്റ്റ​ഗ്രാം സ്റ്റോറികൾക്ക് നാ​ഗ ചൈതന്യ ലൈക്ക് ചെയ്യുന്നത് തനിക്കിഷ്ടപ്പെട്ടെന്നാണ് ശോഭിത പറയുന്നത്.
 
സോഷ്യൽ മീഡിയയിലൂടെ പരസ്പരം അറിഞ്ഞ ശേഷം മുംബൈയിൽ വെച്ചായിരുന്നു ഇവരുടെ ആദ്യ ഡേറ്റ്. ഹൈദരാബാദിൽ നിന്നും മുംബൈയിലേക്ക് ശോഭിതയെ കാണാൻ നാ​ഗ ചൈതന്യ എത്തുകയായിരുന്നു. ഇത് തന്നെ ഏറെ ആകർഷിച്ചെന്ന് ശോഭിത പറയുന്നു. പിന്നീട് ആമസോൺ പ്രെെമിന്റെ ഇവന്റിൽ വെച്ചാണ് കാണുന്നത്. ഇതിന് ശേഷം പ്രണയത്തിലായെന്നും ശോഭിത വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍