എന്റെ ആദ്യകാല സിനിമകള്‍ തോന്നുമ്പോള്‍ എനിക്ക് തന്നെ പരിഹാസം തോന്നുന്നു: തുറന്ന് പറഞ്ഞ് സമാന്ത

അഭിറാം മനോഹർ

ബുധന്‍, 5 മാര്‍ച്ച് 2025 (19:52 IST)
മോഡലിങ്ങിലൂടെ സിനിമയിലെത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സമാന്ത റൂത്ത് പ്രഭു. വിണൈ താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് റീമേയ്ക്കായ യെ മായ ചെസേവ് എന്ന സിനിമയിലൂടെയായിരുന്നു സമാന്ത തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലും തിരക്കേറിയ താരമായി മാറാന്‍ സാമന്തയ്ക്കായി.
 
സിനിമാ മേഖലയിലെത്തി 15 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ആദ്യകാല സിനിമകളെ പറ്റി സംസാരിക്കുകയാണ് സമാന്ത. തുടക്കകാലത്ത് ഗ്ലാമറസ് റോളുകളിലാണ് കൂടുതല്‍ അഭിനയിച്ചിരുന്നതെന്നും എന്നാല്‍ അതുമായി പൊരുത്തപ്പെടാന്‍ താന്‍ പ്രയാസപ്പെട്ടിരുന്നെന്നും താരം പറയുന്നു. കരിയറിന്റെ തുടക്കക്കാലത്ത് രൂപത്തിലും അഭിനയത്തിലും നൃത്തത്തിലുമെല്ലാം സമപ്രായക്കാരെ അനുകരിക്കാനായിരുന്നു ശ്രമം. ഇന്ന് അതാലോചിക്കുമ്പോള്‍ സ്വയം പരിഹാസം തോന്നുന്നു. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സമാന്ത പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍