സിനിമയോട് എന്നും പ്രണയം മാത്രം, വർഷങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിൽ തിരിച്ചുവരവിനൊരുങ്ങി രംഭ

അഭിറാം മനോഹർ

ഞായര്‍, 2 മാര്‍ച്ച് 2025 (10:40 IST)
ബാലതാരമായെത്തി നായികയായി തെന്നിന്ത്യയില്‍ തിളങ്ങിയ നായിക നടിയാണ് രംഭ. 2 പതിറ്റാണ്ടോളം തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്ന രംഭ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വലിയ ബ്രെയ്ക്ക് എടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് രംഭ.
 
സിനിമ എല്ലായ്‌പ്പോഴും തന്റെ ആദ്യപ്രണയമായിരുന്നുവെന്നും ഒരു നടിയെന്ന നിലയില്‍ തന്നെ വെല്ലുവിളിക്കുന്ന വേഷങ്ങളുണ്ടെങ്കില്‍ അത് ഏതെടുക്കാന്‍ തയ്യാറാണെന്നും രംഭ വ്യക്തമാക്കി. അഭിനയത്തില്‍ സജീവമല്ലെങ്കിലും റിയാലിറ്റി ഷോകളില്‍ ജഡ്ജായി രംഭ മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍