ഇസ്രയേല്‍ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (15:40 IST)
ഇസ്രയേല്‍ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം. ഗള്‍ഫ് രാജ്യങ്ങളെ വീണ്ടും ആക്രമിക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി അപകടകരമായ പ്രകോപനമാണെന്നും പ്രമേയത്തില്‍ പറയുന്നു. വിഷയത്തില്‍ അറബ് രാജ്യങ്ങളുടെ സംയുക്ത നിലപാട് എന്ന് പ്രഖ്യാപിക്കും. 
 
ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും ഉച്ചകോടിയില്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 50-ലധികം മുസ്ലീം രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുത്തെന്നാണ് വിവരം. ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഇത്രയധികം മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് ഇരിക്കുന്നത് ഇതാദ്യമായിരിക്കും. ഗാസയില്‍ ഇസ്രായേലിന്റെ പ്രവര്‍ത്തിയില്‍ മുസ്ലീം രാജ്യങ്ങള്‍ ഇതിനകം തന്നെ രോഷാകുലരാണ്. എന്നാല്‍ ഖത്തറിലെ ആക്രമണത്തിന് ശേഷം സ്ഥിതി പൂര്‍ണ്ണമായും മാറി. 
 
ഖത്തറിനെതിരായ ഇസ്രായേലി ആക്രമണം അമേരിക്കയെ പിന്തുണയ്ക്കുന്ന ഗള്‍ഫ് അറബ് രാജ്യങ്ങളെയും ഒന്നിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. 2020 ല്‍ പരസ്പര ബന്ധം സാധാരണ നിലയിലാക്കിയ യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) ഇസ്രായേലും തമ്മിലുള്ള ബന്ധത്തില്‍ ഇത് കൂടുതല്‍ വിള്ളലുണ്ടാക്കി. ഈ അടിയന്തര ഉച്ചകോടി അറബ് ലീഗിലെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനിലെയും (ഒഐസി) അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍