തിരുവനന്തപുരം: സമീപകാല ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടെന്ന ആക്ഷേപം ഉയരവെ വ്യത്യസ്ത പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സമൂഹത്തിൽ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമയ്‌ക്ക് പങ്കുണ്ടെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് വർദ്ധിക്കുന്ന ആക്രമണങ്ങൾക്കും ലഹരി ഉപയോഗത്തിനും സിനിമകൾക്ക് പങ്കുണ്ടെന്നത് ചർച്ചയാകുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
സമൂഹത്തിൽ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമയ്‌ക്ക് പങ്കുണ്ടാകാം. എന്നാൽ എല്ലാം ഉത്ഭവിച്ചത് സിനിമയിൽ നിന്നാണെന്ന് പറയരുത്. അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമയാണ് ഇടുക്കി ഗോൾഡ്. എന്നാൽ ഇത്തരം സംഭവം ഉണ്ടായതിനാൽ ആണല്ലോ അതിൽ നിന്നും ആ സിനിമ ഉണ്ടായത്. ഇതൊന്നും നമുക്ക് ആനന്തം കണ്ടെത്താനുള്ളതല്ല, മറിച്ച് ഇതിൽ നിന്നൊരു പാഠം പഠിക്കാനുള്ളതാണ് ഇത്തരം സിനിമകൾ. മനസിലാക്കാനുള്ളതാണ് സിനിമ.