നാല് വർഷത്തോളമായി നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞിട്ട്. കഴിഞ്ഞ ഡിസംബറിലാണ് നാഗചൈതന്യ രണ്ടാമത് വിവാഹം ചെയ്തത്. നടി ശോഭിതയാണ് നാഗചൈതന്യയുടെ വധു. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ മുൻ ഭാര്യയും നടിയുമായ സാമന്തയെ പറ്റിയും അദ്ദേഹം സംസാരിച്ചിരുന്നു. ഇപ്പോഴിതാ മകന്റെ വിവാഹം മോചനത്തെക്കുറിച്ച് പിതാവും തെലുങ്ക് സൂപ്പർതാരവുമായ നാഗാർജുന പങ്കുവെച്ച് കാര്യങ്ങളാണ് വൈറലാവുന്നത്.
ചായ് വീണ്ടും പ്രണയം കണ്ടെത്തിയതിനെ കുറിച്ച് നാഗാർജുന സംസാരിച്ചു. തന്റെ മകൻ വീണ്ടും സന്തുഷ്ടനാണെന്നും സന്തോഷത്തോടെ മുന്നോട്ട് പോവുകയാണെന്നുമാണ് നടൻ പറഞ്ഞത്. സാമന്തയുമായുള്ള ചൈതന്യയുടെ വിവാഹമോചനം തന്റെ മുഴുവൻ കുടുംബത്തിനെയും ബാധിച്ചിരുന്നു. അത് മറികടന്നത് അത്ര എളുപ്പമായിരുന്നില്ല. ആ വേർപിരിയൽ നാഗ ചൈതന്യയെ വിഷാദത്തിലാക്കി എന്നാണ് ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ നാഗർജുന പറഞ്ഞത്.