'അയ്യേ... എന്തൊരു ബോറായിരുന്നു'; പഴയ സിനിമയിലെ തന്റെ അഭിനയം കണ്ടാൽ നാണം തോന്നുമെന്ന് സാമന്ത

നിഹാരിക കെ.എസ്

ചൊവ്വ, 22 ഏപ്രില്‍ 2025 (10:41 IST)
നിർമാതാവിന്റെ കുപ്പായം അണിഞ്ഞ് നടി സാമന്ത. ട്രാലാല മൂവിംഗ് പിക്‌ചേഴ്‌സ് എന്ന ബാനറിൽ തെലുങ്ക് ഹൊറർ-കോമഡി ചിത്രമായ 'ശുഭം' നിർമ്മിക്കുന്നത് സാമന്തയാണ്. ഈ സിനിമയുടെ പ്രൊമോഷനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സമാന്ത തന്റെ ആദ്യകാല അഭിനയ അനുഭവത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും തുറന്നു പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
 
ആദ്യകാല ചിത്രങ്ങളിലെ തന്റെ അഭിനയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജ തോന്നാറുണ്ടെന്ന് അവർ തുറന്നു പറഞ്ഞു. നാണക്കേട് തോന്നുമെന്നും എന്തിനാണ് അത്രയും മോശം പ്രകടനം കാഴ്ച വെച്ചതെന്നോർത്ത് ലജ്ജ തോന്നുമെന്നും സമാന്ത പറഞ്ഞു. ഇതൊരു മുന്നേറ്റമാണ്. കഴിഞ്ഞ 14-15 വർഷമായി അഭിനയരം​ഗത്തുണ്ട്. ഇപ്പോൾ നിർമാണം ഒരു പുതിയ വെല്ലുവിളിയാണ്. വെല്ലുവിളികൾ ഏറ്റെടുക്കാൻ തനിക്കിഷ്ടമാണെന്നും സമാന്ത പറഞ്ഞു.
 
'എൻ്റെ ആദ്യത്തെ രണ്ട് സിനിമകൾ ഞാനിപ്പോൾ കണ്ടാൽ, എനിക്ക് നാണക്കേട് തോന്നും. എന്തിനാണ് അങ്ങനെയൊരു മോശം പ്രകടനം നടത്തിയതെന്ന് അത്ഭുതപ്പെടുകയും ചെയ്യും. എന്നാൽ 'ശുഭ'ത്തിൽ, അവരുടെ ആദ്യ സിനിമകളിൽ അഭിനയിക്കുന്ന ഈ യുവതാരങ്ങളെ കാണുമ്പോൾ, ഈ സിനിമയെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു', സാമന്ത പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍