സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ജൂലൈ 2025 (18:37 IST)
സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നിപ്പ കണ്ടെത്തിയത്. നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് രോഗി.
 
നേരത്തെ ഹൈറിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു യുവാവ്. പിതാവ് രോഗം ബാധിച്ച് അവശനായി ആശുപത്രിയില്‍ ഉണ്ടായിരുന്നപ്പോള്‍ 32 കാരനായ മകനാണ് ഒപ്പം ഉണ്ടായിരുന്നത്. പാലക്കാട് മൂന്നാമത്തെ ആള്‍ക്കാണ് നിപ്പ രോഗം ബാധിക്കുന്നത്. ആദ്യം ഒരു യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനിടയാണ് 58 കാരന്‍ നിപ്പ ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ പാലക്കാട് ജില്ലയില്‍ 347 പേര്‍ നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍