ആഴ്ചയില്‍ അഞ്ച് ദിവസം ജോലി അതും പല ജോലികളും ദിവസവും നമ്മള്‍ ചെയ്യേണ്ട പ്രവര്‍ത്തി സമയവും കടന്നുപോവുക. കൂടാതെ ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ജോലിയും വ്യക്തിജീവിതവും ഒപ്പം കൊണ്ടുപോകാനുള്ള പ്രയാസം. നിലവിലെ തലമുറ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണിത്. പല രാജ്യങ്ങളും ആഴ്ചയില്‍ 3 ദിവസം അവധി എന്ന നിലയിലേക്ക് മാറുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അത്ര ആശാസ്യമായ വാര്‍ത്തകളല്ല ഇതിനെ പറ്റി കേള്‍ക്കാറുള്ളത്. എന്നാല്‍ അടുത്ത ദശകത്തില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രവര്‍ത്തിദിവസങ്ങള്‍ എന്ന നിലയില്‍ തൊഴില്‍ സംസ്‌കാരം ചുരുങ്ങുമെന്നാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ഗേറ്റ്‌സ് പറയുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ഈ മാറ്റത്തിന് വഴിയൊരുക്കുകയെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു. ജില്ലി ഫാലന്റെ ദ ടുനൈറ്റ് ഷോയിലാണ് ഇക്കാര്യം ബില്‍ഗേറ്റ്‌സ് പ്രവചിക്കുന്നത്. എ ഐ സാങ്കേതിക അതിവേഗമാണ് വളരുന്നത്. സമീപഭാവിയില്‍ തന്നെ മനുഷ്യന്‍ ചെയ്യുന്ന ജോലികളില്‍ ഏറിയ പങ്കും ചെയ്യാന്‍ എ ഐയ്ക്ക് സാധിക്കും. അങ്ങനെയെങ്കില്‍ മനുഷ്യരുടെ തൊഴില്‍ ദിവസങ്ങളുടെ എണ്ണം കുറയാനാണ് സാധ്യത.