എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിന്റണ്‍ ആശങ്ക രേഖപ്പെടുത്തി. എ ഐ വികസനത്തിന്റെ അപകടസാധ്യതകളെ പറ്റി നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് പ്രധാനമാണെന്നാണ് ഹിന്റണ്‍ വ്യക്തമാക്കുന്നത്. വ്യവസായിക വിപ്ലവത്തിന് സമാനമായി എ ഐ വലിയ സ്വാധീനമാണ് ചെലുത്തുക. ഇത് ആളുകളുടെ ബുദ്ധിപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കും. മികച്ച കാര്യക്ഷമതയും ഉല്പാദന ക്ഷമതയും നല്‍കും. എന്നാല്‍ അതിന്റെ അനന്തരഫലങ്ങളെ പറ്റി ആശങ്കപ്പെടേണ്ടതുണ്ട്.
ശാസ്ത്രഗവേഷണം, ആരോഗ്യസംരക്ഷണം, കാലാവസ്ഥ വ്യതിയാന ലഘൂകരണം തുടങ്ങിയ മേഖലകളിലെല്ലാം എ ഐയുടെ അനന്തസാധ്യതകളെ അംഗീകരിക്കുമ്പോള്‍ തന്നെ സാധ്യതയുള്ള ദുരുപയോഗത്തിനും അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്കും എതിരെ ജാഗ്രതയുടെ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.