ഇത് പുതിയ ഇന്ത്യ, ആണവഭീഷണികളെ പേടിയില്ല, ശത്രുക്കളെ വീട്ടിൽ കയറി ഇല്ലാതാക്കും: നരേന്ദ്രമോദി

അഭിറാം മനോഹർ

ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (20:12 IST)
ആണവഭീഷണികളെ ഭയക്കുന്ന ഇന്ത്യയല്ല പുതിയ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ എഴുപത്തഞ്ചാം പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ വാനോളം പുകഴ്ത്തിയ നരേന്ദ്രമോദി ഇന്ത്യന്‍ സൈനികരുടെ ധീരതയേയും പ്രശംസിച്ചു.
 
 ഇത് പുതിയ ഇന്ത്യയാണ്. ഒന്നിനെയും ഭയപ്പെടുന്നില്ല. ആണവഭീഷണികളെയും ഭയമില്ല. വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതെയാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിനെ പറ്റിയും ജെയ്‌ഷെ മുഹമ്മദ് നടത്തിയ തുറന്ന് പറച്ചിലിലൂടെ ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ പാകിസ്ഥാന്റെ പങ്കാണ് വെളിച്ചത്ത് കൊണ്ടുവന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍