ഡൽഹി: ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കിനെ കുറിച്ച് കേന്ദ്രം ഒരാഴ്ച്ചക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി. ഈ വിഷയത്തിൽ കേന്ദ്രം എന്തെങ്കിലും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ എന്ന കാര്യമാണ് കോടതിക്ക് അറിയേണ്ടതെന്നും ഒരാഴ്ച്ചക്കകം സർക്കാർ മറുപടി നൽകണമെന്നും കോടതി പറഞ്ഞു. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം തൊഴിലാളികളുടെ തിരിച്ചുപോക്ക് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഗൗരവത്തോടെ പരിശോധിച്ചുവരികയാണെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.ഈ വിഷയത്തിൽ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും തൊഴിലാളികളുടെ എണ്ണം അവർക്ക് ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സോളിസിറ്റർ ജനറൽ കോടതിയേ ബോധിപ്പിച്ചു.