പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാം: പുതിയ ഉത്തരവിറക്കി കേന്ദ്രം

ശനി, 25 ഏപ്രില്‍ 2020 (19:30 IST)
വിദേശത്ത് വെച്ച് മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള തടസ്സങ്ങൾ നീക്കി കേന്ദ്ര സർക്കാർ. ഏറെ കാലമായി ഉള്ള പ്രവാസികളുടെ ആവശ്യത്തിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കി.
 
വിദേശകാര്യമന്ത്രാലയത്തിൻറെയും ആരോഗ്യമന്താലയത്തിൻറെയും  അനുമതിയോടെ മൃതദേഹം കൊണ്ടു വരാം എന്നാണ് ഉത്തരവിലെ നിർദേശം. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് മരണപ്പെട്ട മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിൽ തിരിച്ചെത്തിക്കാൻ വഴിയൊരുങ്ങി. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം തിരിച്ചെത്തിക്കാൻ സാധിക്കില്ല.കൊവിഡ് രോഗികൾ മരണപ്പെട്ടാൽ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്കരിക്കുന്നതാണ് പതിവ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍