സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് , ഏഴു പേരുടെ രോഗം ഭേദമായി

ശനി, 25 ഏപ്രില്‍ 2020 (17:10 IST)
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊട്ടയത്തും കൊല്ലത്തും 3 പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്.സംസ്ഥാനത്ത് ഇതുവരെയായി 457 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 114 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 21,044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രികളിലാണ്. ഇന്ന് 132 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
അതേസമയം ഇന്ന് 7 പേർക്കാണ് രോഗമുക്തിയുണ്ടായത്. കോഴിക്കോട്, കണ്ണൂ‍ർ,കാസ‍ർകോട് ജില്ലകളിൽ രണ്ട് പേ‍ർ വീതവും വയനാട്ടിൽ ഒരാൾക്കും ഇന്ന് രോ​ഗം ഭേദമായി.വയനാട് ആലപ്പുഴ, തൃശൂർ ജില്ലകൾ കൊവിഡ് വിമുക്ത ജില്ലകളായി. വമ്നാട്ടിൽ കൊവിഡ് ചികിത്സയിലായിരുന്ന അവസാന രോഗിയും ഇന്ന് ആശുപത്രി വിട്ടു.കൊവിഡ് ബാധിച്ച് അതീവ ​ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോ​ഗമുക്തി നേടിയിട്ടുണ്ട്. ഇത് സംസ്ഥാനത്തിന് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍