ശശികലയുടെ 350 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി,രണ്ടുദിവസത്തിനിടെ ഏറ്റെടുത്തത് 1200 കോടിയുടെ സ്വത്തുക്കൾ

Webdunia
വ്യാഴം, 11 ഫെബ്രുവരി 2021 (20:03 IST)
വി കെ ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് സർക്കാർ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനിടെ 1200 കോടിയുടെ സ്വത്തുക്കളാണ് സർക്കാർ കണ്ടുകെട്ടിയത്. കോടനാട് സിരുവത്തൂർ ആസ്തികളും കണ്ടുകെട്ടാൻ കളക്ടർമാർക്ക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.
 
അനധികൃത സ്വത്ത് വഴി വാങ്ങിയ ശശികലയുടെ വസ്‌തുക്കൾ കണ്ടുകെട്ടാൻ 2014ൽ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സർക്കാർ നടപടി. അതേസമയം ഇത് പ്രതികാര നടപടിയാണെന്ന് മന്നാർഗുഡി കുടുംബം ആരോപിച്ചു.  അണ്ണാഡിഎംകെ പാര്‍ട്ടി ജനറൽ സെക്രട്ടറി പദവിയിൽ നിന്നും നീക്കിയതിനെതിരെ കോടതിയെ സമീപിക്കാനും ശശികല തീരുമാനിച്ചതായാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article