പതിവ് തെറ്റാതെ ഇന്നും ഇന്ധനവില വർധിച്ചു, പെട്രോൾ വില കുതിയ്ക്കുന്നു

വ്യാഴം, 11 ഫെബ്രുവരി 2021 (07:13 IST)
പതിവ് തെറ്റിയ്ക്കാതെ ഇന്നും ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. തുടർച്ചയായ നാലാമത്തെ ദിവസമാണ് ഇന്ധന വില വർധിപ്പിയ്ക്കുന്നത്. പെട്രോളിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റർ പെട്രോൾ വില 89 രൂപ 93 പൈസയായി. തിരുവനന്തപുരം നഗരത്തിൽ 89 രൂപ 73 പൈസയാണ് പെട്രോൾ വില. ഡീസലിന് 83 രൂപ 91 പൈസ നൽകണം. കൊച്ചി നഗരത്തിലെ പെട്രോൾ വില 88 രൂപ 01 പൈസയായി ഉയർന്നു. 82 രൂപ 30 പൈസയാണ് ഡീസലിന് നൽകേണ്ടത്. 88 രൂപ 06 പൈസയാണ് കോഴിക്കോട് പെട്രോൾ വില. 82 രൂപ 29 പൈസ ഡീസലിന് നൽകണം. കഴിഞ്ഞ എട്ട് മാസത്തിനിടെ 16 രൂപയിലധികമാണ് ഇന്ധനവിലയിലുണ്ടായ വർധന.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍