പ്രണയ പങ്കാളിയ്ക്ക് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനം ഇതാണ്, അറിയു !

ബുധന്‍, 10 ഫെബ്രുവരി 2021 (15:16 IST)
പ്രണയം കൂടുതൽ സുന്ദരമാക്കാൻ എന്തെങ്കിലും വഴിയുണ്ടൊ എന്ന് ചോദിക്കുന്നവരുണ്ട്. വഴികൾ പലതുണ്ട്. അതിൽ ഏറ്റവും ഉത്തമമാണ് വജ്രം ധരിക്കുക എന്നത്. പ്രണയ പങ്കാളിക്ക് നൽകാവുന്ന ഏറ്റവും ഉത്തമമായ ഒരു സമ്മാനമാണ് വജ്രം. ഇത് ധരിക്കുന്നതിലൂടെ പ്രണയികൾ തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ വർധിക്കുകയും പ്രണയബന്ധം വിവാഹത്തിലേക്കും സന്തുഷ്ട കുടുംബ ജീവിതത്തിലേക്കും എത്തിച്ചേരുകയും ചെയ്യും.
 
ജ്യോതിശാസ്ത്ര പ്രകാരം ശുക്രനെ പ്രതിനിധാനം ചെയ്യുന്നതാണ് വജ്രം. വജ്രം ധരിക്കുന്നതിലൂടെ സർവ്വ ഐശ്വര്യങ്ങളും സന്തോഷവും ജീവിതത്തിലേക്ക് വന്നു ചേരും. ഗ്രീക്ക് വിശ്വാസ പ്രകാരം വീനസിനെ പ്രതിനിധീകരിക്കുന്നതാണ് വജ്രം. വിവാഹ നിശ്ചയങ്ങളിൽ വജ്ര മോതിരം കൈമാറുന്നതാണ് കൂടുതൽ നല്ലത്. പ്രണയത്തിൽ മാത്രമല്ല വജ്രം ധരിക്കുന്നതുകൊണ്ട് നേട്ടങ്ങൾ നിരവധിയാണ്. വജ്രം എപ്പോഴും പ്പൊസ്സിറ്റീവ് എനർജി പ്രദാനം ചെയ്യുന്നതാണ്. ഇത് ധരിക്കുന്നതിലൂടെ സൌന്ദര്യം വർധിക്കുകയും കലാ രംഗത്ത് ശൊഭിക്കുകയും ചെയ്യും എന്നാണ് ജ്യോതിഷ പണ്ഡിതർ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍