ബ്രിട്ടാസിന്റെയും ശ്രീവാസ്‌തവയുടെയും സേവനം മാർച്ച് ഒന്ന് വരെ മാത്രം: മുഖ്യമന്ത്രി ഉപദേശകരുടെ സേവനം നിർത്തുന്നു

Webdunia
വ്യാഴം, 11 ഫെബ്രുവരി 2021 (19:11 IST)
പോലീസ് ഉപദേശകന്റെയും മാധ്യമ ഉപദേശകന്റെയും സേവനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനം. മാർച്ച് ഒന്ന് മുതലായിരിക്കും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനം അവസാനിക്കുക.
 
നിയമസഭാ തിരെഞ്ഞെടുപ്പ് അടുത്തതോടെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. 2016 ജൂൺ മാസത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ബ്രിട്ടാസിനെ നിയമിച്ചത്.ശ്രീവാസ്‌തവയെ 2017 ഏപ്രിലിലാണ് ചീഫ് സെക്രട്ടറി പദവിയിൽ നിയമിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article