സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ്

ബുധന്‍, 10 ഫെബ്രുവരി 2021 (18:10 IST)
സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 
 
5457 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 41 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 386  പേരുടെ രോഗ ഉറവിടം വ്യക്തമല്ല. നിലവില്‍ 64346 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍